പോലീസിനു നേരെ കൈയേറ്റം: യുവാവ് റിമാന്‍ഡില്‍

Posted on: September 19, 2013 2:39 am | Last updated: September 19, 2013 at 2:39 am

മാനന്തവാടി: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ മദ്യലഹരിയില്‍് കൈയേറ്റ ശ്രമം നടത്തുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്ത യുവാവിനെ റിമാന്റ് ചെയ്തു. കല്ലോടി ആശാരിയോട്ടില്‍ ജോസിന്റെ മകന്‍ ജോമോന്‍ (32) പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നോപാര്‍ക്കിംഗ് ബോര്‍ഡിനു താഴെ വാഹനം പാര്‍ക്ക് ചെയ്യുകയും വാഹനം മാറ്റാന്‍ ആവശ്യപ്പെട്ട പോലീസുകാരനെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം ചൊരിയുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പിടികൂടി പ്രതിയെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയനാക്കി. ഈ സമയം ഡോക്ടര്‍ക്ക് നേരേയും ഇയാള്‍ തട്ടികയറി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.