Connect with us

Wayanad

പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന തകൃതി

Published

|

Last Updated

പഴയങ്ങാടി: പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന തകൃതി. പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും പഴയങ്ങാടി മത്സ്യമാര്‍ക്കറ്റ് പരിസരം കേന്ദ്രീകരിച്ചുമാണ് കഞ്ചാവ് വില്‍പന നടക്കുന്നത്.

യുവാക്കളെയും അന്യസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്. ബലൂണിന്റെ അകത്ത് നിറച്ച കഞ്ചാവുകള്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാട്ടുകള്‍ക്കിടയിലും മുളങ്കാടുകളിലും സൂക്ഷിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.
ആവശ്യക്കാര്‍ എത്തുമ്പോള്‍ ഇവയെടുത്ത് ബ്ലേഡ് കൊണ്ട് കട്ട് ചെയ്ത് കഞ്ചാവ് പുറത്തെടുക്കുന്നു. വില്‍പനക്കാരുടെ കൈയില്‍ നിന്നും നേരിട്ട് കഞ്ചാവ് പിടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അധികൃതര്‍.
പിടിക്കപ്പെടുമ്പോഴാകട്ടെ വളരെ ചുരുങ്ങിയ തോതില്‍ മാത്രമെ ഇവരുടെ കൈയില്‍ നിന്നും അധികൃതര്‍ക്ക് പിടിച്ചെടുക്കാന്‍ സാധിക്കുന്നുള്ളൂവെന്നതിനാല്‍ കാര്യമായ ശിക്ഷയും ലഭിക്കുന്നില്ല. പലപ്പോഴും പഴയങ്ങാടി മേഖലയില്‍ നിന്നും കഞ്ചാവും ബ്രൗണ്‍ഷുഗറും അടക്കമുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്നും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. കഞ്ചാവ് ലോബിയെ പിടികൂടാനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.