ഇടുക്കിയിലെ ദുരിത ബാധിതര്‍ക്ക് അമൃതാനന്ദമയീ മഠം ധനസഹായം നല്‍കും

Posted on: September 19, 2013 12:09 am | Last updated: September 19, 2013 at 12:09 am

കൊല്ലം: ഇടുക്കി ജില്ലയില്‍ കഴിഞ്ഞ മാസം പ്രകൃതി ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മാതാ അമൃതാനന്ദമയി മഠം അറിയിച്ചു. അമൃത വര്‍ഷം 60 നോടനുബന്ധിച്ച് 27ന് നടക്കുന്ന ചടങ്ങിലാണ് സഹായധനം വിതരണം ചെയ്യുക. ഉത്തരാഖണ്ഡില്‍ പ്രകൃതി ദുരന്തത്തിനിരയായവര്‍ക്കുള്ള 50 കോടി രൂപയുടെ ദുരിതാശ്വാസ പുനരധിവാസ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. ഉത്തരാഖണ്ഡിലെ 42 ഗ്രാമങ്ങളിലായി 500 വീടുകളാണ് മഠം പുനര്‍നിര്‍മിച്ചു നല്‍കുന്നത്.