ദുബായ് കെ.എം.സി.സി ലീഗല്‍ അദാലത്ത് നാളെ പുനരാരംഭിക്കുന്നു

Posted on: September 18, 2013 10:17 pm | Last updated: September 18, 2013 at 10:17 pm

ദുബായ് കെ.എം.സി.സി മൈ ലോയര്‍ പദ്ധതിയുടെ ഭാഗമായി നടത്തി വന്നിരുന്ന ലീഗല്‍ അദാലത്ത് റമസാന്‍ സ്‌കൂള്‍ അവധി എന്നീ ഇടവേളകള്‍ക്ക് ശേഷം നാളെ രാവിലെ 9 മണിക്ക് അല്‍ ബറാഹയിലെ ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് നടത്തപ്പെടുന്നു.

ദുബായിലെ പ്രമുഖരായ ഇന്ത്യന്‍ അഭിഭാഷകരുടെ ഒരു പാനല്‍ ഈ സൗജന്യ നിയമോപദേശ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മാസത്തിലെ ആദ്യത്തെയും അവസാനത്തെയും വെള്ളിയാഴ്ചകളില്‍ നടത്തി വന്നിരുന്ന ഈ ലീഗല്‍ അദാലത്ത് ചെറിയ ഇടവേളക്ക് ശേഷം പുനരാരംഭിക്കുകയാണ്. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

ഈ സൗജന്യ നിയമ സഹായപദ്ധതി ആവശ്യമുള്ള എല്ലാ പ്രവാസികളും ഉപയോഗപ്പെടുത്തണമെന്ന് ‘മൈ ലോയര്‍’ പദ്ധതി ചെയര്‍മാന്‍ അഡ്വ: സാജിദ് അബൂബക്കര്‍ . ആക്ടിങ് പ്രസിഡന്റ് : മുഹമ്മദ് വെട്ടുകാട്, ആക്ടിങ് ജനറല്‍ സെക്രട്ടറി : ഹനീഫ് ചെര്‍ക്കളം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

രജിസ്റ്റര്‍ ചെയ്യാന്‍ 04 2727773 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.