ബിയ്യം കായല്‍ വള്ളം കളി : പറക്കും കുതിരയും പാര്‍ഥസാരഥിയും കൊച്ചുക്കുതിരയും ജേതാക്കള്‍

Posted on: September 18, 2013 11:51 am | Last updated: September 18, 2013 at 11:51 am

പൊന്നാനി: ഓണാഘോഷത്തോടനുബന്ധിച്ച് താലൂക്ക് ടൂറിസം വാരാഘോഷ കമ്മിറ്റി പൊന്നാനി ബിയ്യംകായലില്‍ നടത്തിയ വള്ളംകളി മത്സരത്തില്‍ മേജര്‍ വിഭാഗത്തില്‍ പറക്കുംകുതിര ഒന്നാം സ്ഥാനം നേടി. മൈനര്‍ എ വിഭാഗത്തില്‍ പാര്‍ഥസാരഥിക്കാണ് ഒന്നാം സ്ഥാനം. മൈനര്‍ ബി വിഭാഗത്തില്‍ കൊച്ചുകുതിരക്ക് ഒന്നാംസ്ഥാനം ലഭിച്ചു. മേജര്‍ വിഭാഗത്തില്‍ സാഗരറാണിക്ക് രണ്ടാം സ്ഥാനവും ചുള്ളിക്കാടന്‍ മൂന്നാം സ്ഥാനവും നേടി.
മൈനര്‍ എ വിഭാഗത്തില്‍ കാഞ്ഞിരമുക്ക് പാടത്തങ്ങാടി യുവശക്തി സ്‌പോര്‍ട്‌സ് ക്ലബിന്റെ വജ്ര രണ്ടാം സ്ഥാനവും കായല്‍കുതിര മൂന്നാം സ്ഥാനവും നേടി. മൈനര്‍ ബി വിഭാഗത്തില്‍ കൊച്ചുസാരതിക്കാണ് രണ്ടാം സ്ഥാനം. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, ആര്‍ ഡി ഒ. കെ ഗോപാലന്‍, തിരൂര്‍ ഡി വൈ എസ് പി. കെ എം സൈതാലി, പൊന്നാനി തഹസില്‍ദാര്‍ പി വി രാമദാസ് എന്നിവര്‍ സമ്മാനം വിതരണം ചെയ്തു.