കെ എസ് ആര്‍ ടി സി: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി

Posted on: September 17, 2013 12:39 pm | Last updated: September 17, 2013 at 12:39 pm

ommen chandyതിരുവനന്തപുരം : കെ എസ് ആര്‍ ടി സിയുടെ പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇന്ധന വിതരണ കമ്പനികളുമായി ബുധനാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ALSO READ  താങ്ങാനാകാതെ ഇന്ധനവില; പൊതുഗതാഗതം തകർച്ചയിലേക്ക്