Connect with us

Ongoing News

നഷ്ടം കുറക്കാന്‍ കടുത്ത നടപടികളുമായി കെ എസ് ആര്‍ ടി സി

Published

|

Last Updated

തിരുവനന്തപുരം: നഷ്ടം കുറക്കാന്‍ ഷെഡ്യൂളുകള്‍ വെട്ടികുറക്കുന്നതക്കമുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോവാന്‍ കെ എസ് ആര്‍ ടി സി ആലോചിക്കുന്നു. നഷ്ടത്തിലുള്ള 2000 ഷെഡ്യൂളുകളാണ് വെട്ടികുറക്കാന്‍ ആലോചിക്കുന്നത്. 7000 രൂപയില്‍ താഴെ കളക്ഷനുള്ള സര്‍വ്വീസുകളാണ് വെട്ടിക്കുറക്കുക.

കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാവില്ലെന്ന് തിങ്കളാഴ്ച്ച സുപ്രീംകോടതി വിധിച്ചിരുന്നു. കെടുകാര്യസ്ഥതയാണ് കെ എസ് ആര്‍ ടി സി നഷ്ടത്തിലാവാന്‍ കാരണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഡീസല്‍ സബ്‌സിഡി ഇല്ലാതാവുന്നത് പ്രതിസന്ധി നേരിടുന്ന കെ എസ് ആര്‍ ടി സിക്ക് കനത്ത തിരിച്ചടിയാണ്. ഇതിനെ മറികടക്കാനാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുകയെന്ന പുതിയ നടപടി സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം ഷെഡ്യളുകള്‍ വെട്ടികുറക്കാനുള്ള നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.