Connect with us

Wayanad

ഇന്റര്‍നെറ്റ് വഴി പോലീസ് പരാതികള്‍ സമര്‍പ്പിക്കാം

Published

|

Last Updated

ഗൂഡല്ലൂര്‍: ഇന്റര്‍നെറ്റ് വഴി പോലീസ് പരാതികള്‍ സമര്‍പ്പിക്കാം. നീലഗിരി ജില്ലയില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെറ്റ് വഴി പൊതുജനങ്ങള്‍ക്ക് ഇനി പരാതികള്‍ നല്‍കാം. ജില്ലയില്‍ ഊട്ടിയിലാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയിലേക്കും മറ്റും പരാതികള്‍ കൈമാറാന്‍ ഇതിലൂടെ സാധിക്കും. ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും. തമിഴ്‌നാട്ടില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ 113 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇ-മെയില്‍ വഴി ലഭിക്കുന്ന പരാതികള്‍ അപ്പോള്‍ തന്നെ സ്വീകരിച്ച് റസീപ്റ്റ് നല്‍കും. പത്ത് വര്‍ഷമായി 11,000 കേസുകളാണ് കെട്ടികിടക്കുന്നത്. കേസുകള്‍ക്ക് ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കാനും ഇതിലൂടെ സാധിക്കും. ഇതിനായി ഓരോ സ്റ്റേഷനിലും മൂന്ന് വീതം പോലീസുകാരെ കൂടുതലായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. ഊട്ടിയില്‍ ഇതുസംബന്ധമായി നടന്ന ചടങ്ങില്‍ ഐ ജി അസീസ് ബേങ്കര പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് സൂപ്രണ്ട് ശെന്തില്‍കുമാര്‍, ഡി വൈ എസ് പി അനിത തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.