ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ അഞ്ചിന് തുടങ്ങും

Posted on: September 15, 2013 8:55 pm | Last updated: September 15, 2013 at 8:55 pm
SHARE

ദുബൈ: ദുബൈയിലെ ഏറ്റവും വലിയ പ്രദര്‍ശന വാണിജ്യ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. 2014 മാര്‍ച്ച് ഒന്ന് വരെ നീണ്ടുനില്‍ക്കും. ബ്രിട്ടനിലെ മെല്ലോര്‍സ് ഗ്രൂപ്പ് കൂടി ഇത്തവണ പ്രദര്‍ശനത്തിനെത്തും.
ഇന്ത്യ, ചൈന, യു എ ഇ, ബ്രിട്ടന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകള്‍ ഇത്തവണയുണ്ടാകും. ഈദ് അവധി ദിനങ്ങളില്‍ കനത്ത തിരക്കാണ് ഗ്ലോബല്‍ വില്ലേജില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഒക്ടോബര്‍ 21 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെയാണ് പ്രവര്‍ത്തിച്ചത്. തിങ്കളാഴ്ചകളില്‍ കുടുംബങ്ങള്‍ക്കു മാത്രമായിരുന്നു പ്രദര്‍ശനം.
കഴിഞ്ഞ തവണ ആദ്യമായി ബ്രസീല്‍, ആസ്ത്രിയ, ഗ്രീസ്, ഹോങ്കോംഗ്, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് പവലിയനുകള്‍ എത്തി. 36 രാജ്യങ്ങളില്‍ നിന്നാണ് പവലിയനുകള്‍ എത്തിയത്.
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഗ്ലോബല്‍ വില്ലേജ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇത് പ്രത്യേക ആകര്‍ഷണ കേന്ദ്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here