Connect with us

Gulf

മരുഭൂമിയില്‍ അകപ്പെട്ട സ്വദേശിയെ പോലീസ് രക്ഷപ്പെടുത്തി

Published

|

Last Updated

റാസല്‍ഖൈമ: വഴിതെറ്റി മരുഭൂമിയില്‍ അകപ്പെട്ട സ്വദേശിയെ റാസല്‍ഖൈമ പോലീസ് രക്ഷിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ സഞ്ചരിക്കവേ ദിശ തെറ്റി മരുഭൂമിയില്‍ അകപ്പെട്ട 52 കാരനായ സ്വദേശിയെയാണ് റാസല്‍ഖൈമ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയതെന്ന് പോലീസിന്റെ ആംബുലന്‍സ് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം തലവന്‍ ക്യാപ്റ്റന്‍ താരിഖ് അല്‍ ഷര്‍ഹാന്‍ വെളിപ്പെടുത്തി.
സ്വദേശി മധ്യവയസ്‌ക്കന്‍ മരുഭൂമിയില്‍ അകപ്പെട്ടതായി വിവരം ലഭിച്ച ഉടന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട രക്ഷാപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കണ്ടെത്താനുള്ള ദൗത്യം ആരംഭിക്കുകയായിരുന്നു. വിനോദ യാത്ര കഴിഞ്ഞ് മടങ്ങവേ വാഹനം മണലില്‍ പൂണ്ട് നിന്നു പോയതോടെയാണ് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ മരുഭൂമിയില്‍ അകപ്പെട്ടത്. ആംബുലന്‍സും പട്രോള്‍ വെഹിക്കിളും ഹെലിക്കോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മരുഭൂമിയുടെ ഉള്‍ഭാഗത്ത് എത്തിച്ചേര്‍ന്ന സ്വദേശിയെ ഏഷ്യന്‍ വംശജന്റെ സഹായത്തോടെ ദിശ മനസിലാക്കിയാണ് രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.