Connect with us

Gulf

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക: പൊന്മള

Published

|

Last Updated

ദുബൈ: കാലഘട്ടത്തിനനുസരിച്ചുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ടുമായ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സര്‍ക്കിള്‍ യു.എ.ഇ നാഷണല്‍ പ്രതിനിധി സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സുദൃഢവും സുശക്തവുമാണ് ഇസ്‌ലാമിക ശരീഅത്ത്. നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശക്തമായ നേതൃത്വമാണ് നമുക്കുള്ളത്. അവരുടെ പിന്നിലായി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ധേഹം പറഞ്ഞു.
പ്രവാസ ഭൂമികയിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളുടെ വിവിധ കര്‍മ്മപദ്ധതികള്‍ ദുബൈയില്‍ നടന്ന സംഗമം ചര്‍ച്ച ചെയ്തു. കഴിഞ്ഞ ഏഴ് മാസത്തെ പൊതുപ്രവര്‍ത്തനങ്ങളുടെ ജനറല്‍ റിപ്പോര്‍ട്ട്, വിവിധ ഉപസമിതികളുടെ റിപ്പോര്‍ട്ടുകളും അവതരിപ്പിക്കപ്പെട്ടു. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീം, കണ്‍വീനര്‍മാരായ അബ്ദുറസാഖ് മാറഞ്ചരി, കാസിം പുറത്തീല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഐ സി എഫ് നാഷണല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അശ്രഫ് പാലക്കോട്, ഉസ്മാന്‍ കക്കാട് സംസാരിച്ചു. അബ്ദുല്‍ ഹയ്യ് അഹ്‌സനി സംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

Latest