അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു

Posted on: September 15, 2013 9:26 am | Last updated: September 17, 2013 at 7:07 am

Agni-2_Missiles_Lunch_india

ഒഡീഷ:  ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. അഗ്നി-5ന്റെ രണ്ടാമത്തെ വിജയകരമായ പരീക്ഷണമാണിത്. 2012 ഏപ്രിലില്‍ നടത്തിയ അഗ്നി-5ന്റെ പരീക്ഷണവും വിജയകരമായിരുന്നു. ഇന്ന് രാവിലെയായിരുന്നു വിക്ഷേപിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ പരീക്ഷിച്ച് വിജയിച്ചപ്പോള്‍ തന്നെ ഭൂഖണ്ഡാന്തര മിസൈല്‍ സ്വന്തമായുള്ള അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരുന്നു. മിസൈല്‍ സൈന്യത്തിന് കൈമാറുന്നതിന്റെ ഭാഗമായി ചില മാറ്റങ്ങള്‍ കൂടി വരുത്തിയതിന് ശേഷമാണി ഇന്ന് പരീക്ഷണം നടത്തയത്.

യൂറോപ്പിനേയും ചൈനയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ലക്ഷ്യം വെക്കാന്‍ അഗ്നി-5നാവും. മലയാളിയായ ടെസ്സി തോമസാണ് അഗ്നി-5ന്റെ പ്രൊജക്ട് ഡയരക്ടര്‍.