നരേന്ദ്ര മോഡി 26ന് കേരളത്തില്‍

Posted on: September 14, 2013 8:19 pm | Last updated: September 14, 2013 at 8:19 pm

narendra_modiകൊല്ലം: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഈ മാസം 26ന് കേരളത്തിലെത്തും. അമൃതാനന്ദമയിയുടെ 60 -ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് കൊല്ലം അമൃതപുരി ആശ്രമത്തില്‍ മോഡി എത്തുക. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങുകളില്‍ മോഡി പങ്കെടുക്കും. ആശ്രമത്തിലെത്തുന്ന ഭക്തരെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.

ചടങ്ങില്‍ മോഡിയെപ്പോലുള്ള രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് അമ്മയുടെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള ആരും തങ്ങളുടെ ക്ഷണം നിരസിക്കാറില്ലെന്നും വിവിധ മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ടെന്നും ആശ്രമം വക്താവ് വ്യക്തമാക്കി. മോഡിയെ ക്ഷണിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സംഘാടകര്‍ പറയുന്നു.

സെപ്റ്റംബര്‍ 25 നു നടക്കുന്ന ആഘോഷ പരിപാടികള്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യും. 26ന് രാവിലെയാണ് മോഡി ഭക്തരെ അഭിസംബോധന ചെയ്യുക. ഉച്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചടങ്ങിനെത്തും. അമൃതാനന്ദമയിയുടെ ജന്മദിനമായ 27ന് നടക്കുന്ന ചടങ്ങുകളില്‍ നിരവധി കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.

ALSO READ  കൊവിഡിനൊപ്പം രാജ്യം പല വെല്ലുവിളികളും നേരിടുന്നു: മോദി