ഹജ്ജാജിമാര്‍ക്കുള്ള കുത്തിവെയ്പ് 18,19,20 തീയതികളില്‍

Posted on: September 14, 2013 7:59 am | Last updated: September 14, 2013 at 7:59 am

കാസര്‍കോട്: ഈ വര്‍ഷം ഹജ്ജ് കര്‍മത്തിന് കേരളാ ഹജ്ജ്കമ്മിറ്റി മുഖേന പോകുന്ന ജില്ലയിലെ ഹജ്ജാജിമാര്‍ക്കുള്ള മെനിഞ്ചൈറ്റിസ് കുത്തിവെയ്പ്പ് ഈ മാസം 18,19,20 തീയതികളില്‍ നടക്കും.
കാഞ്ഞങ്ങാട്, നീലേശ്വരം, ഉദുമ മേഖലയിലുള്ളവര്‍ക്ക് 18 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട്, മഞ്ചേശ്വരം മേഖലയിലുള്ളവര്‍ക്ക് 19 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, തൃക്കരിപ്പൂര്‍ മേഖലയിലുള്ളവര്‍ക്ക് 20ന് തൃക്കരിപ്പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും കുത്തവെയ്പ്പ് നല്‍കും.
അതാത് ദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിക്ക് കുത്തിവെയ്പ്പ് ആരംഭിക്കും.
ഒരു കവറില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും കുത്തിവെയ്പിന് ഒരുമിച്ചുതന്നെ ഹാജരാകണം. കുത്തിവെയ്പ്പിനു വരുമ്പോള്‍ കവര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനതീയതി,ഹാറ്റ് കാര്‍ഡ്, സ്ഥിരമായി അസുഖ ചികില്‍സക്ക് വിധേയമാകുന്നവര്‍ ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ മുതലായവ കൊണ്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി ഗോപിനാഥ്, ഹജ്ജ് ജില്ലാ ട്രെയിനര്‍ പി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, ട്രെയിനര്‍മാരായ ഇ എം കുട്ടിഹാജി, എന്‍ പി സൈനുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതിടങ്ങളിലെ ഹജ്ജ് ട്രെയിനര്‍മാരേയോ 9495618558, 9495459476, 9446640644 നമ്പറുകളിലോ ബന്ധപ്പെടുക.