Connect with us

Kozhikode

എല്‍ സി ഡി ടി വി നീര ഉത്പാദനഅനുമതിക്കുള്ള കൈക്കൂലിയെന്ന്

Published

|

Last Updated

കോഴിക്കോട്: നീര ഉത്പാദനത്തിന് അനുമതി നേടാനാണ് കൃഷി മന്ത്രി കെ പി മോഹനന്‍ കഴിഞ്ഞ വര്‍ഷം നിയമസഭയിലെ 140 എം എല്‍ എമാര്‍ക്ക് വിഷു സമ്മാനമായി എല്‍ സി ഡി ടി വി നല്‍കിയതെന്ന് ഹരിതസേന സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി ടി പ്രദീപ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കൃഷി വകുപ്പിന്റെ കീഴില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ സംഭാവനയായി നല്‍കിയതാണ് ടി വിയെന്നാണ് മന്ത്രിയുടെ വിശദീകണം. എന്നാല്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് കൃഷി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ടിവിയുടെ വില നല്‍കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം നേടിയ രേഖകള്‍ ഇത്‌വ്യക്തമാക്കുന്നുന്നെും അദ്ദേഹം പറഞ്ഞു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായ കേരള ലാന്‍ഡ് റവന്യൂ കോര്‍പറേഷനോട് നാല് ടി വിയുടെ വിലയായ 51,428 രൂപയും ഹോര്‍ട്ടികോര്‍പ്പിനോട് എട്ട് ടി വിയുടെ വിലയായ 1,02,856 നല്‍കാനുമാണ് മന്ത്രിയുടെ ഓഫീസ് കത്ത് നല്‍കിയത്. ടെന്‍ഡര്‍ നടപടിപോലും സ്വീകരിക്കാതെയാണ് കരമനയിലെ ക്യൂ ആര്‍ എസ് എന്ന സ്ഥാപനത്തില്‍ നിന്ന് 22 ഇഞ്ച് കളര്‍ ടി വി വാങ്ങിയത്. ഇതില്‍ വലിയ അഴിമതി നടന്നിട്ടുെന്നും അദ്ദേഹം ആരോപിച്ചു.

Latest