Connect with us

Kannur

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൈത്തറിയെ വൈവിധ്യവത്കരിക്കും: വ്യവസായമന്ത്രി

Published

|

Last Updated

കണ്ണൂര്‍: കൈത്തറി മേഖലയുടെ സംരക്ഷണത്തിന് സര്‍ക്കാറിന്റെ താങ്ങും തണലുമുണ്ടാകുമെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൈത്തറി, ടെക്‌സ്റ്റൈല്‍ വകുപ്പ്, ജില്ലാ വ്യവസായകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച കൈത്തറി തൊഴിലാളി കുടുംബസംഗമം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൈത്തറി മേഖലയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒട്ടേറെ നടപടി സ്വീകരിച്ചുവെങ്കിലും ഒന്നും പരിഹരമായില്ല. ഈ സാഹചര്യത്തില്‍ കൈത്തറി മേഖലയെ ആധുനികവത്കരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കൈത്തറി മേഖലയിലേക്ക് യുവാക്കള്‍ കടന്നുവരുന്ന രീതിയില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എ പി അബ്ദുല്ലകുട്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള, നഗരസഭ ചെയര്‍പേഴ്‌സന്‍ റോഷ്‌നി ഖാലിദ്, കെ സുരേന്ദ്രന്‍, അരക്കന്‍ ബാലന്‍, താവം ബാലകൃഷ്ണന്‍, എം എ കരീം, പി ബാലന്‍, എ കെ ബാലകൃഷ്ണന്‍, ജോസ് കുമാര്‍, സി ജയചന്ദ്രന്‍, എം സി കനകാംബരന്‍, കെ രവീന്ദ്രന്‍ പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest