പഞ്ചായത്ത് പ്രസിഡന്റിന്റെ മാതാവ് തൂങ്ങിമരിച്ച നിലയില്‍

Posted on: September 13, 2013 8:48 pm | Last updated: September 13, 2013 at 8:48 pm

കാഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്റെ മാതാവ് നാരായണി(75)യെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ചാലിങ്കാലില്‍ പഞ്ചായത്ത് ഓഫീസിനു പിറകുവശത്തുള്ള മകള്‍ ശാലിനിയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് നാരായണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണിയുടെ ഭര്‍ത്താവ് കേളു ഒരുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാരായണി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മരണവിവരമറിഞ്ഞ് ഗള്‍ഫിലുള്ള മകന്‍ പ്രഭാകരന്‍ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മറ്റു മക്കള്‍: ശോഭന, നളിനി, ഹരികുമാര്‍.