കെസെഫ്: ജില്ലാ കലക്ടര്‍ സംബന്ധിക്കും

Posted on: September 13, 2013 8:17 pm | Last updated: September 13, 2013 at 8:17 pm

ദുബൈ: യു എ ഇയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കെസെഫ് ഇന്ന് (വെള്ളി) വൈകുന്നേരം നാലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന സ്‌കോളസ്റ്റിക് അവാര്‍ഡ് വിതരണ പരിപാടിയില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സാഗിര്‍ സംബന്ധിക്കും. പൊതുസമ്മേളനത്തില്‍ അവാര്‍ഡ് വിതരണവും നടക്കും.

ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നര്‍ നവാസ് കാസര്‍കോട് നയിക്കുന്ന ഗാനമേള, രമേഷ് പിഷാരടി, ധര്‍മരാജന്‍ നയിക്കുന്ന കോമഡി ഷോ, സിനിമാറ്റിക് ഡാന്‍സ്, ഒപ്പന തുടങ്ങിയ പരിപാടികളും നടക്കുമെന്ന് ചെയര്‍മാന്‍ ബി എ മഹ്്മൂദ്, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, ട്രഷ. ഇല്യാസ് എ റഹ്്മാന്‍, മിഡീയ കണ്‍. ഹുസൈന്‍ പടിഞ്ഞാര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 055- 9460707