Connect with us

Gulf

ഡിസംബര്‍ മുതല്‍ സ്വദേശികള്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള എമിറേറ്റ്‌സ് ഐ ഡി

Published

|

Last Updated

അബുദാബി: ഡിസംബര്‍ മുതല്‍ സ്വദേശികള്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള എമിറേറ്റ്‌സ ഐ ഡി നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ സംരക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് നടപ്പാക്കുന്നതെന്ന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയുടെ ബോര്‍ഡ് ചെയര്‍മാനും ദേശീയ സുരക്ഷാ ഉപദേഷ്ട്ാവുമായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നതെന്നും എമിറേറ്റ്‌സ് ഐ ഡിയുടെ ബോര്‍ഡ് മീറ്റിംഗില്‍ സംസാരിക്കവേ ശൈഖ് ഹസ്സ പറഞ്ഞു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഐ ഡി ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. ഡിസംബറില്‍ സ്വദേശികളെ ലക്ഷ്യമിട്ടാണ് കാര്‍ഡ് 10 വര്‍ഷം ആക്കുന്നതെങ്കിലും ഇത് പിന്നീട് മറ്റുള്ളവരിലേക്ക് വ്യാപിപ്പിച്ചേക്കാമെന്നാണ് അറിയുന്നത്. ഡിസംബര്‍ മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കുമ്പോള്‍ 100 ദിര്‍ഹമാണ് ഫീസായി നല്‍കേണ്ടത്.
10 വര്‍ഷത്തേക്കുള്ള കാര്‍ഡിനാണ് താല്‍പര്യപ്പെടുന്നതെങ്കില്‍ അപേക്ഷകര്‍ 200 ദിര്‍ഹം ഫീസായി നല്‍കണം. അതോറിറ്റിയുടെ 2013ലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ പുറത്തുനിന്നുള്ള ഓഡിറ്ററെ നിയോഗിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.

---- facebook comment plugin here -----

Latest