Connect with us

Kerala

പാമോലിന്‍ കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: വി എസ്‌

Published

|

Last Updated

തിരുവനന്തപുരം: പാമേലിന്‍ കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേസില്‍ നിന്ന് ജിജി തോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭ എടുത്ത തീരുമാനം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കില്ലെന്നും വിജിലന്‍സ് കോടതിയില്‍ ഇതിനെ ശക്തിയായി എതിര്‍ക്കുമെന്നും വി എസ് പറഞ്ഞു. സര്‍ക്കാറിന്റെ ഈ ദുരുപദിഷ്ട നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സുപ്രീം കോടതിയുടെ നീരീക്ഷണത്തോടുള്ള അവഹേളനമാണെന്നും വി എസ് ചൂണ്ടിക്കാട്ടി.
ഏറെ കോളിളക്കമുണ്ടാക്കിയ പാമോലിന്‍ കേസില്‍ നിന്ന് തലയൂരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വര്‍ഷങ്ങളായി സ്വീകരിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ യു .ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ത്തന്നെ പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമം നടത്തിയതായിരുന്നു.
പിന്നീട് 2006ല്‍ എല്‍ .ഡി എഫ് സര്‍ക്കാറാണ് വീണ്ടും കേസിന്റെ നടപടികളുമായി മുന്നോട്ടുപോയത്. തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയതിന് ശേഷം തന്റെ ആശ്രിതനായ വിജിലന്‍സ് ഉദ്യോഗസ്ഥനെക്കൊണ്ട് ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്നും വി എസ് ആരോപിച്ചു.