3000 ഖുര്‍ആന്‍ കത്തിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

Posted on: September 12, 2013 5:55 pm | Last updated: September 12, 2013 at 5:55 pm
SHARE

quran pasterഫ്‌ളോറിഡ: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്കായി വിശുദ്ധ ഖുര്‍ആന്‍ കൂട്ടത്തോടെ കത്തിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റിലായി. ടെറി ജോണ്‍സ് എന്ന പാസ്റ്ററെയാണ് ഫ്‌ളോറിഡയിലെ ഒരു പാര്‍ക്കില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ 3000 പേര്‍ കൊല്ലപ്പെട്ടതിന്റെ സ്മരണക്കായി 3000 ഖുര്‍ആന്‍ കത്തിക്കാനായിരുന്നു ഇയാളുടെ ശ്രമം.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഒരു ട്രെക്ക് നിറയെ വിശുദ്ധ ഖുര്‍ആന്റെ പ്രതികളുാമായി ഇയാള്‍ ഫ്‌ളോറിഡയിലെ പാര്‍ക്കിലെത്തിയത്. ഖുര്‍ആന്‍ മണ്ണെണ്ണയില്‍ മുക്കിയ നിലയിലായിരുന്നു. സംഭവമറിഞ്ഞ പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുമ്പും പല തവണ ഖുര്‍ആന്‍ കത്തിച്ചിട്ടുള്ള ടെറി സ്‌പെ്തംബര്‍ 11ന് ഖുര്‍ആന്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.