ടിപി വധം: സിബിഐ അന്വേഷിക്കണമെന്ന് കെ.മുരളീധരന്‍

Posted on: September 12, 2013 1:15 pm | Last updated: September 12, 2013 at 1:15 pm

K.MURALEEDHARANതിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. 20 പേരെ വെറുതെ വിട്ട കോടതി നിര്‍ഭാഗ്യകരമാണ്. സാക്ഷികളെ സംരക്ഷിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് വീഴ്ചപറ്റി. കാരായി രാജന്‍ പോലുള്ള വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെട്ടു. തുടരന്വേഷണത്തിന് കേരളാ പോലീസിന് ആത്മ വിശ്വാസം ഉണ്ടാകില്ല. അത് കൊണ്ട് കേസ് സിബിഐക്ക് കൈമാറുകയാണ് വേണ്ടതെന്ന് കെ.മുരളീധരന്‍ പറഞ്ഞു. 20 പ്രതികളെ വെറുതെ വിട്ടതോടെ കോണ്‍ഗ്രസിന്റെ പ്രചരണായുധം നഷ്ടപ്പെട്ടുവെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം ടിപി വധക്കേസില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ.സ് ജോസഫ് പറഞ്ഞു.