Connect with us

Kannur

ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് 25 കി. അരിയും എ പി എല്‍ കാര്‍ഡുടമകള്‍ക്ക് 9 കി. അരിയും നല്‍കും

Published

|

Last Updated

കണ്ണൂര്‍: ജില്ലയിലെ റേഷന്‍ കടകള്‍ വഴി സപ്തംബര്‍ മാസം വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ അളവും നിരക്കും പ്രസിദ്ദീകരിച്ചു. ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 25 കി. ഗ്രാം. അരിയും രണ്ട് രൂപ നിരക്കില്‍ അഞ്ച് കി. ഗ്രാം. ഗോതമ്പും ലഭിക്കും. എ പി എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ 9 കി ഗ്രാം അരിയും 6.70 രൂപ നിരക്കില്‍ 3 കി ഗ്രാം ഗോതമ്പും, എ പി എല്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2 രൂപ നിരക്കില്‍ 9 കി ഗ്രാം അരിയും, 3 കി ഗ്രാം ഗോതമ്പും ലഭിക്കും. എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1 രൂപ നിരക്കില്‍ 35 കി ഗ്രാം അരി. അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 10 കി ഗ്രാം അരി സൗജന്യമായി ലഭിക്കും. ബി പി എല്‍/ എ എ വൈ കാര്‍ഡുടമകള്‍ക്ക് ഒരംഗത്തിന് 400 ഗ്രാം പഞ്ചസാര 13.50 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്. ഓണത്തിന്റെ ഭാഗമായി എല്ലാ കാര്‍ഡുടമകള്‍ക്കും 1 കി ഗ്രാം പഞ്ചസാര 13.50 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്. മണ്ണെണ്ണ വൈദ്യുതീകരിച്ച വീടുകള്‍ക്ക് 1 ലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് 4 ലിറ്റര്‍ വീതവും അനുവദിച്ചിട്ടുണ്ട്.റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ ജില്ലാ സപ്ലൈ ഓഫീസര്‍ 04972700552 കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ 04972700091, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ 04902343714, തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ 04602203128 എന്നീ ഫോണ്‍ നമ്പറില്‍ അറിയിക്കണം.