Connect with us

Palakkad

വെളിച്ചെണ്ണയില്‍ കലര്‍ത്താനായി കൊണ്ടുവന്ന 20,000 ലിറ്റര്‍ പാംകര്‍നല്‍ ഓയില്‍ പിടികൂടി

Published

|

Last Updated

പാലക്കാട്: വെളിച്ചെണ്ണയില്‍ കലര്‍ത്താനായി കൊണ്ടുവന്ന ഇരുപതിനായിരം ലീറ്റര്‍ പാംകര്‍നല്‍ ഓയില്‍ പാലക്കാട് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന്, തൃശൂരിലെ സ്വകാര്യ എണ്ണക്കമ്പനിയിലേക്ക് കൊണ്ടുവന്ന ഓയിലാണ് മീനാക്ഷിപുരത്ത് ഭക്ഷ്യസുരക്ഷാവിഭാഗം പിടിച്ചെടുത്തത്.

തമിഴ്‌നാട് നാമക്കല്ലിനു സമീപം കരൂര്‍ തിരുവൈ ട്രേഡേഴ്‌സില്‍ നിന്ന് തൃശൂര്‍ ചാലക്കുടി ഭദ്ര എണ്ണക്കമ്പനിയിലേക്ക് കടത്താന്‍ ശ്രമിച്ച പാംകര്‍ന്നല്‍ ഓയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. പാലക്കാട് മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നടത്തിയ പതിവു പരിശോധനക്കിടെ ടാങ്കര്‍ലോറി സംശയാസ്പദമായി കണ്ടെത്തുകയായിരുന്നു. എണ്ണപ്പനയില്‍ നിന്ന് പാംഓയില്‍ എടുത്തതിനുശേഷം ലഭിക്കുന്ന ഉപയോഗ രഹിതമായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ എണ്ണയാണ് പാംകര്‍ന്നല്‍ ഓയില്‍. കേരളത്തിലേക്ക് വന്‍തോതില്‍ ടാങ്കര്‍ ലോറികളില്‍ പാംകര്‍ന്നല്‍ ഓയില്‍ എത്തിച്ച് വെളിച്ചെണ്ണയില്‍ ചേര്‍ക്കുക പതിവാണ്. ഭക്ഷ്യസുരക്ഷാ കമ്മിഷ്ണറുടെ നിര്‍ദേശപ്രകാരം ചാലക്കുടിയിലെ ‘ഭദ്ര എണ്ണക്കമ്പനിയെക്കുറിച്ചും അന്വേഷണം തുടങ്ങി. കൂടാതെ കേരളത്തിലേക്ക് പാംകര്‍ന്നല്‍ ഓയില്‍ എത്തിച്ചതിന്റെ ആവശ്യകത തമിഴ്‌നാട്ടിലെ ടാങ്കര്‍ലോറി ഉടമയും വ്യക്തമാക്കിയിട്ടില്ല.