ദൂബൈ ഗോള്‍ഡ് നാലാമത്തെ ഷോറൂം പട്ടാമ്പിയില്‍

Posted on: September 12, 2013 7:36 am | Last updated: September 12, 2013 at 7:36 am

പട്ടാമ്പി: ദൂബൈ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ നാലാമത്തെ ഷോറൂം ഇന്ന് പട്ടാമ്പിയില്‍ പ്രവര്‍ത്തനം തുടങ്ങും. പെരിന്തല്‍മണ്ണ റോഡില്‍ റോയല്‍ ആര്‍ക്കേഡിന് എതിര്‍വശം വിശാലമായ ഷോറൂം ഇന്ന് രാവിലെ പത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാച്ച് സെക്ഷന്‍ അണ്ടലാടി മന കിരാത മൂര്‍ത്തി നമ്പൂതിരിയും ഫസ്റ്റ് ഫളോര്‍ എം ബി രാജേഷ് എം പിയും ഡയ്മണ്ട് സെക്ഷന്‍ സി പി മുഹമ്മദ് എം എല്‍ എയും സില്‍വല്‍ സെക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എയും ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യ വില്‍പ്പന പട്ടാമ്പി പഞ്ചായത്ത് പ്രസിഡന്റ് കെ പി വാപ്പുട്ടി നിര്‍വഹിക്കും. ഉദ്ഘാടനത്തോടാനുബന്ധിച്ച് താജുദ്ദീന്‍ വടകരയും സംഘവും അവതരിപ്പിക്കുന്ന ഗാനവിരുന്നും ഉണ്ടാകും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ 25ശതമാനം ഡിസ്‌കൗണ്ട് നല്‍കും. ഓരോ വിവാഹ പര്‍ച്ചേഴ്‌സിനും സ്വര്‍ണ്ണനാണയസമ്മാനം, പണിക്കൂലിയില്‍ ഇളവ് എന്നിവയും ഓഫറുണ്ട്. 13 മുതല്‍ ഷോറൂറൂമില്‍ ഓണപ്പൂക്കള മത്സരവും ഒരുക്കിയതായി മാനേജിംഗ് ഡയ്‌റക്ടര്‍മാരായ പി പി മുഹമ്മദാലി ഹാജി, ഡയറ്കടര്‍മാരായ പി പി ബെന്‍സീന്‍, സിദ്ദീഖ്, പി കെ മൂസ, മാട്ടറ മൂസ അറിയിച്ചു.