പോലീസ് ഭീകരത അവസാനിപ്പിക്കണം: ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തി

Posted on: September 12, 2013 7:25 am | Last updated: September 12, 2013 at 7:25 am

മലപ്പുറം: പോലീസ് ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാട്ടിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ജയപ്രസാദിന്റെ ജനനേന്ദ്രിയം തകര്‍ക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത ഗ്രേഡ് എസ് ഐ വിജയദാസിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് മാര്‍ച്ച് ആവശ്യപ്പെട്ടു.

സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. പോലീസുകാര്‍ നീതി പാലിക്കണമെന്നും ജനാധിപത്യ അവകാശം ഇവിടെ നിലനില്‍ക്കുന്നതിനാലാണ് പ്രക്ഷോപങ്ങള്‍ കലാപങ്ങളാകാത്തതെന്നും അദ്ദേഹം പറഞ്ഞു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എം പി ഫൈസല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിന്റ് ടി യു അനിത, വി ശശികുമാര്‍, വി പി അനില്‍, പി കെ അബ്ദുല്ല നവാസ് സംസാരിച്ചു.