വിദ്യാര്‍ഥികള്‍ക്കുള്ള അരി വിതരണം തുടങ്ങി

Posted on: September 12, 2013 7:24 am | Last updated: September 12, 2013 at 7:24 am

പെരിന്തല്‍മണ്ണ: ഓണം പ്രമാണിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അരി വിതരണത്തിന്റെ സബ്ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണ സബ്കലക്റ്റര്‍ അമിത് മീണ നിര്‍വഹിച്ചു. ഇന്ന് എല്ലാ വിദ്യാലയങ്ങളിലും വിതരണം പൂര്‍ത്തിയാക്കുമെന്ന് പെരിന്തല്‍മണ്ണ എ ഇ ഒ. വി എം ഇന്ദിര പറഞ്ഞു. പെരിന്തല്‍മണ്ണ സെന്‍ട്രല്‍ ജി എം എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ടി ഹാജറുമ്മ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി അംബുജാക്ഷി, പി സതീദേവി, സബ്ജില്ലാ പി ടി എ ഫോറം സെക്രട്ടറി മഠത്തില്‍ ബഷീര്‍ പങ്കെടുത്തു.