ടി പി വധം: കോടതി വിധി സ്വാഗതാര്‍ഹമെന്ന് പിണറായി; കോണ്‍ഗ്രസ്സില്‍ അതൃപ്തി

Posted on: September 11, 2013 5:40 pm | Last updated: September 11, 2013 at 5:40 pm

3513671457_TPChതിരുവനന്തപുരം: ടി പി വധക്കേസില്‍ കാരായി രാജനടക്കമുള്ള പ്രതികളെ വെറുതെ വിട്ട കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാറിന്റെ ഗൂഢാലോചനയാണ് ടി പി വധക്കേസിന് പിന്നിലെന്ന ആരോപണം ശരിയായിരുന്നുവെന്നതിന്റെ തെളിവാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ടി പി വധക്കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച്ച പറ്റിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം രംഗത്തെത്തിയതായി സൂചനയുണ്ട്. ഇവര്‍ ഇക്കാര്യം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചതായാണ് സൂചന.

കോടതി വിധി പഠിച്ച ശേഷം സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.