മെഡിക്കല്‍ കോളജ് കാന്റീന്‍ ഭക്ഷണത്തില്‍ ചത്ത പാമ്പ്

Posted on: September 11, 2013 3:20 pm | Last updated: September 11, 2013 at 3:20 pm

tvm-medical-canteenതിരുവനന്തപുരം: മെഡിക്കല്‍ കോളജ് കാന്റീനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി കാന്റീന്‍ അടപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.

നെടുമങ്ങാട് സ്വദേശി ഓമന കാന്റീനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ  സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം സാമ്പിള്‍ ശേഖരിച്ചു. ഇത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയായാണ്.

മെഡിക്കല്‍ കോളജ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് കാന്റീന്‍ നടത്തുന്നത്. ഈ കാന്റീന്‍ നേരത്തെയും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടച്ചിട്ടിരുന്നു.