ടി പി വധക്കേസ്: 20 പ്രതികളെ വെറുതെ വിട്ടു

Posted on: September 11, 2013 11:31 am | Last updated: September 13, 2013 at 8:38 pm

tp slug

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇരുപത് പ്രതികളെ വെറുതെവിട്ടു.എരഞ്ഞിപ്പാലം പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍, എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, ഒഞ്ചിയം ഏരിയാ സെക്രട്ടറി പിഎം ദയാനന്ദന്റെ സഹോദരന്‍ പിഎം ഷാജി തുടങ്ങി ഇരുപത് പേരെയാണ് കോടതി വെറുതെവിട്ടത്.

24 പേരെ വെറുതെ വിടണമെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ നാലുപേരെ വെറുതെവിടണമെന്ന ആവശ്യം പ്രത്യേക കോടതി തള്ളി. കേസില്‍ ഇരുപത്തിയാറാം പ്രതിയാണ് കാരായി രാജന്‍. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ആര്‍എംപി അറിയിച്ചു. കോടതി വെറുതെ വിട്ടെങ്കിലും പ്രതികളല്ലാതാവുന്നില്ലെന്ന് കെ.കെ രമ പ്രതികരിച്ചു.