നാദാപുരത്ത് 58 കുപ്പി വിദേശ മദ്യം പിടികൂടി

Posted on: September 11, 2013 12:51 am | Last updated: September 11, 2013 at 12:51 am

നാദാപുരം: ഓട്ടോറിക്ഷയിലും ബൈക്കിലും കടത്തുകയായിരുന്ന 58 കുപ്പി വിദേശമദ്യം പിടികൂടി. കെ എല്‍ 18 ജി 7846 നമ്പര്‍ ഓട്ടോറിക്ഷയില്‍ നിന്ന് 43 കുപ്പി വിദേശമദ്യം തലായില്‍ നിന്ന് വാഹന പരിശോധനക്കിടെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്. ഓട്ടോ ഡ്രൈവര്‍ അഴിയൂര്‍ പീടികയുള്ള പറമ്പത്ത് സതീശനെ (38) കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയുടെ പിന്‍ഭാഗത്ത് കാര്‍ബോര്‍ഡിലാണ് മദ്യക്കുപ്പികള്‍ ഒളിപ്പിച്ചത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സി ഷാജിയുടെ നേതൃത്വത്തിലുള്ള സംധമാണ് പരിശോധന നടത്തിയത്.
കുറ്റിയാടി -മൊകേരി റോഡില്‍ നിന്ന് ബൈക്ക് പരിശോധനക്കിടെയാണ് 15 കുപ്പി വിദേശമദ്യം പിടികൂടിയത്. വളയം കുറ്റിക്കാട് സ്വദേശി കുഴിക്കണ്ടി രജീഷിനെ (30) അറസ്റ്റ് ചെയ്തു. പ്രിസന്റീവ് ഓഫീസര്‍ പി പി റിജേഷിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.