Connect with us

Kannur

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് നാളെ കൂത്തുപറമ്പില്‍ തുടക്കം

Published

|

Last Updated

കൂത്തുപറമ്പ്: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് നാളെ മുതല്‍ 15 വരെ കൂത്തുപറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകിട്ട് ഏഴിന് കുടുംബ സംഗമം നടക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദി പഴശ്ശി ആത്മീയ പ്രഭാഷണം നടത്തും.
ഈമാസം 13ന് വൈകിട്ട് ഏഴിന് നടക്കുന്ന ആസ്വാദന സദസ്സില്‍ അബ്ദുസ്സമദ് അമാനി പട്ടുവത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദ ആലാപനം നടക്കും. അഹ്മദ് നബീല്‍, മുഈനുദ്ദീന്‍ ബംഗഌരു എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ആത്മീയ സംഗമത്തില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. 14ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന സൗഹൃദ സംഗമത്തില്‍ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക-മത-രാഷ്ട്രീയ-തൊഴില്‍ രംഗത്തെ അമ്പത് പ്രതിനിധികള്‍ പങ്കെടുക്കും. കൂത്തുപറമ്പ് സി ഐ. കെ വി ബാബു ഉദ്ഘാടനം ചെയ്യും.
സാഹിത്യോത്സവിന്റെ ഔപചാരിക ഉദ്ഘാടനം ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ നിര്‍വ്വഹിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അശ്‌റഫ് സഖാഫി കടവത്തൂര്‍ പാതക ഉയര്‍ത്തും. കണ്ണൂര്‍ എ ഡി എം. ഒ മുഹമ്മദ് അസ്‌ലം, ഡി ഇ ഒ. എം അബ്ദുല്‍ കരീം വിശിഷ്ടാഥിതികളായിരിക്കും, എം. എസ് ഒ ദേശീയ സെക്രട്ടറി ആര്‍ പി ഹുസൈന്‍ സാഹിത്യോത്സവ് സന്ദേശം നല്‍കും. അബ്ദുല്ലത്വീഫ് സഅദി, പി ജയരാജന്‍, പ്രദീപന്‍ വട്ടിപ്രം, യു വി മൂസ ഹാജി തുടങ്ങി രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാ മത്സരങ്ങള്‍ നടക്കും. എട്ട് ഡിവിഷനുകളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട 600 കാലാ പ്രതിഭകള്‍ 79 ഇനങ്ങളില്‍ എട്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.
15 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര സെക്രട്ടറി ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അബ്ദുറശീദ് നരിക്കോട് അനുമോദന പ്രസംഗം നടത്തും. സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി സമ്മാന വിതരണവും ശംസ ഹാരിസ് ട്രേഫി വിതരണവും നടത്തും.
പത്ര സമ്മേളനത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുറശീദ് സഖാഫി മെരുവമ്പായി, എസ് വൈ എസ് കൂത്തുപറമ്പ് സോണ്‍ സെക്രട്ടറി ഇബ്രാഹിം മാസ്റ്റര്‍, മീഡിയ സമിതി ചെയര്‍മാന്‍ സലാം മൂര്യാട്, പ്രചാരണ സമിതി കണ്‍വീനര്‍ ജലീല്‍ ബാഖവി, എസ് എസ് എഫ് കൂത്തുപറമ്പ് ഡിവിഷന്‍ സെക്രട്ടറി കബീര്‍ ഇടുംമ്പ എന്നിവര്‍ സംബന്ധിച്ചു.

 

 

Latest