അഭിഭാഷകനുമായി സംസാരിക്കാന്‍ ബിജു രാധാകൃഷ്ണന് അനുമതി

Posted on: September 11, 2013 5:57 am | Last updated: September 10, 2013 at 11:58 pm

കോഴിക്കോട്:സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനേയും സരിത എസ് നായരേയും കോഴിക്കോട് ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി(മൂന്ന്) 24 വരെ റിമാന്‍ഡ് ചെയ്തു. തിരുവണ്ണൂര്‍ തണലില്‍ ടി അബ്ദുള്‍ മജീദ് നല്‍കിയ കേസിലാണ് ഇന്നലെ റിമാന്‍ഡ് കാലാവധി നീട്ടിയത്. ടീം സോളാറിന്റെ മലബാറിലെ വിതരണമെടുക്കാനും വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനുമായി 42,73,000 രൂപ വെട്ടിച്ചെന്നാണ് കേസ്. അഭിഭാഷകനുമായി സംസാരിക്കാന്‍ ബിജുവിന് കോടതി സമയവും അനുവദിച്ചിട്ടുണ്ട്.
2012 നവംബര്‍ ഒമ്പതിനാണ് അബ്ദുള്‍ മജീദ് കസബ പൊലീസ് മുമ്പാകെ ബിജു രാധാകൃഷ്ണനെ ഒന്നാം പ്രതിയും സരിത എസ് നായരെ രണ്ടാം പ്രതിയുമാക്കി കേസുകൊടുത്തത്.