Connect with us

National

ചൊവ്വയിലേക്ക് ചേക്കേറുന്നവരില്‍ ഇന്ത്യക്കാര്‍ രണ്ടാമത്

Published

|

Last Updated

വാഷിംഗ്ടണ്‍: ചൊവ്വാ ഗ്രഹത്തിലേക്ക് സഞ്ചരിക്കാനായി അപേക്ഷ നല്‍കിയവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. 20,747 ഇന്ത്യക്കാരാണ് ചുവന്ന ഗ്രഹത്തില്‍ സ്ഥിര താമസത്തിന് തയ്യാറായി അപേക്ഷ നല്‍കിട്ടുള്ളത്. 47,654 അപേക്ഷകരുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ചൈന (13,176), ബ്രസീല്‍ (10,289), ബ്രിട്ടന്‍ (8497), കാനഡ (8241), റഷ്യ (8197), മെക്‌സിക്കോ (7464), ഫിലിപ്പൈന്‍സ് (4365), സ്‌പെയിന്‍ (3722) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം. മാര്‍സ് വണ്‍ പദ്ധതിയുടെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചത്. 2023 ഓടെ മനുഷ്യനെ ചൊവ്വയില്‍ എത്തിക്കുകയാണ് ലക്ഷ്യം. അഞ്ച് മാസം നീണ്ടുനില്‍കുന്നതാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയ. ഇതില്‍ നിന്ന് കണ്ടെത്തുന്ന പത്ത് പേരുടെ സംഘത്തില്‍ നിന്ന് യോഗ്യരായ നാല് പേരെ മുഴുവന്‍ സമയ പരിശീലനത്തിനായി 2015ല്‍ തിരഞ്ഞെടുക്കും.

 

Latest