സലീംരാജിനെ പ്രത്യേക ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്

Posted on: September 10, 2013 10:26 pm | Last updated: September 10, 2013 at 10:26 pm

saleem rajകോഴിക്കോട്: യുവാവിനെ പിന്തുടര്‍ന്ന് മര്‍ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് അറസ്റ്റില്‍. കേസില്‍ സലീംരാജിനേയും സംഘത്തേയും 14 ദിവസത്തേക്ക്് റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. തന്നെ പ്രത്യേക ജയിലിലേക്ക് മാറ്റണമെന്ന് സലീംരാജ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ് നല്‍കിയത്. ജില്ലാ ജയിലിലേക്ക് അയക്കരുതെന്ന് സലീംരാജ് കോടതിയില്‍ ആവശ്യപ്പെട്ടു. ടിപി വധക്കേസിലെ പ്രതികള്‍ ഉള്ളതിനാലിതെന്നും സലീംരാജ് കോടതിയില്‍ വ്യക്തമാക്കി.