Connect with us

Gulf

പാക്കിസ്ഥാന്‍ സ്വദേശിക്ക് ജയില്‍ ശിക്ഷ

Published

|

Last Updated

അബുദാബി: ഇറാനു വേണ്ടി യു എ ഇയില്‍ ചാരപ്പണി ചെയ്തതിന് പാക്കിസ്ഥാന്‍ പൗരനെ ദേശ സുരക്ഷാ കോടതി ജയിലിലടച്ചു.
ഇയാള്‍, യു എ ഇ ഭരണ കുടുംബാംഗങ്ങളുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്തി അയച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി. വീടും കാറും പരിശോധിച്ചു. 2007 വരെ അബുദാബി പാലസില്‍ പ്രവര്‍ത്തിച്ച ആളാണ് പാക്കിസ്ഥാനി.
2010 മുതല്‍ ഇയാള്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഓഫീസറുമായി ബന്ധപ്പെട്ടുവരാറുണ്ടായിരുന്നു. ഭരണ കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ ഓഫീസര്‍ ചോദിച്ചറിഞ്ഞു. ബഹ്‌റൈന്‍, ജോര്‍ദാന്‍, യു കെ, യു എസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും യു എ ഇയും തമ്മിലെ ബന്ധത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. ശൈഖുമാരുടെയും സായുധസേനകളുടെയും നയതന്ത്രകാര്യാലയങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ഓഫീസര്‍ നിര്‍ദേശിച്ചു. ഈജിപിത്, യു എസ്, യു കെ എന്നീ നയതന്ത്രകാര്യാലയങ്ങളുടെ ചിത്രങ്ങളാണ് പകര്‍ത്തിയത്. അബുദാബി രാജ്യാന്തര വിമാനത്താവളം, പ്രസിഡന്‍ഷ്യല്‍ വിമാനത്തിന്റെ റണ്‍വേ തുടങ്ങിയവയുടെ ചിത്രങ്ങളും ആവശ്യപ്പെട്ടിരുന്നു. 30,0010 ദിര്‍ഹം പ്രതിഫലം ലഭിച്ചു.
ദുബൈ പോലീസില്‍ പ്രവര്‍ത്തിച്ച മറ്റൊരാളെയും കോടതി വിചാരണ ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ തെളിവുണ്ടായിരുന്നില്ല.

 

Latest