Connect with us

National

യാസീന്‍ ഭട്കലിന് കേരള ബന്ധമെന്ന് മുല്ലപ്പള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: പിടിയിലായ ഇന്ത്യന്‍ മുജാഹീദിന്‍ സ്ഥാപകന്‍ യാസീന്‍ ഭട്ക്കലിന് കേരളത്തിലെ ചില തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍. സംഘടനകളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. കേരളത്തില്‍ ചില തീവ്രവാദ സംഘടനകള്‍ സജീവമാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ മുജഹിദീന്‍ സ്ഥാപക നേതാവ് യാസീന്‍ ഭട്കലിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഇത് നിഷേധിച്ചിരുന്നു.

കഴിഞ്ഞ മാസം അവസാനം യാസീന്‍ ഭട്കലിനെ നേപ്പാള്‍ അതിര്‍ത്തിയില്‍ ഗോരാക്പൂരില്‍ വെച്ച് സ്‌പെഷല്‍ അന്വേഷണ സംഘമാണ് പിടികൂടിയത്. ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് ദിനപത്രമാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടു വന്നത്. കേരളത്തിലേയും കര്‍ണാടകയിലേയും വിവിധ സംഘനകളുമായി ചേര്‍ന്ന് ഭട്കല്‍ പ്രവര്‍ത്തിച്ചെന്നും ദേശീയ അന്വേഷണ ഏജന്‍സി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.