സി പി എം പ്രവര്‍ത്തന് മര്‍ദനം: എസ് ഐക്കെതിരെ കേസ്

Posted on: September 8, 2013 9:59 am | Last updated: September 8, 2013 at 9:59 am

vijayadasതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധസമരത്തിനിടെ സി പി എം പ്രവര്‍ത്തകനെ മര്‍ദിച്ച എസ് ഐക്കെതിരെ പേട്ട പോലീസ് കേസെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലണ് എസ് ഐ വിജയദാസിനെതിരായ നടപടി. കഠിനമായി ദേഹോപദ്രഹം ഏല്‍പ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം ആനറയില്‍ ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സി പി എം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇതിനിടെ സി പി എം പ്രവര്‍ത്തകനായ ജയപ്രസാദിനെ എസ് ഐ യുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ജയപ്രസാദിന്റെ ജനനേന്ദ്രിയത്തിന് മാരകമായി പരുക്കേല്‍ക്കുകയും ചെയ്തു.

ചികിത്സയില്‍ കഴിയുന്ന ജയപ്രസാദിനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.