2020ലെ ഒളിംപിക്‌സിന് ടോക്കിയോ ആതിഥ്യമരുളും

Posted on: September 8, 2013 9:45 am | Last updated: September 8, 2013 at 1:41 pm
SHARE

OLYMPICSബ്യൂണസ് ഐറിസ്: 2020ലെ ഒളിംപിക്‌സിന് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ ആദിഥ്യമരുളും. അര്‍ജന്റീനിയന്‍ തലസ്ഥാനമയ ബ്യൂണസ് ഐറിസില്‍ നടന്ന വോട്ടെടുപ്പിലാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി ടോക്കിയോയെ വേദിയായി തിരഞ്ഞെടുത്തത്. ഇസ്താംബൂളിനെയും, മാഡ്രിഡിനെയും മറികടന്നാണ് ടോക്കിയോ മുന്നിലെത്തിയത്. രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ജാക്ക് റോഗ് വോട്ടെടുപ്പ് ഫലം പ്രഖ്യാപിച്ചു.

ഇസ്താംബുളിനെ 36നെതിരെ 60 വോട്ടുകള്‍ പിന്തളളിയാണ് ടോക്കിയോ വേദി പിടിച്ചടക്കിയത്. ഇതിന് മുമ്പ് 1964ല്‍ ടോക്കിയോ ഒളിംപിക്‌സിന് ആതിഥ്യമരുളിയിട്ടുണ്ട്. 1940ല്‍ ഒളിംപിക്‌സ് വേദിയായി ടോക്കിയോ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും, രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് മല്‍സരം റദ്ദാക്കുകയായിരുന്നു.