തുണ്ടയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: September 7, 2013 4:26 pm | Last updated: September 7, 2013 at 4:26 pm

ന്യൂഡല്‍ഹി: പിടിയിലായ ലഷ്‌കര്‍ ഇ ത്വയിബ നേതാവ് അബ്ദുള്‍ കരീം തുണ്ടയെ ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. 1997 ല്‍ രാജ്യത്തുണ്ടായ സ്‌ഫോടനത്തെപ്പറ്റി ചോദ്യം ചെയ്യാനാണ് തുണ്ടയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പാക് പൗരന്‍മാരെ സഹായിച്ചുവെന്ന കുറ്റവും തുണ്ടക്കെതിരെയുണ്ട്.