മലപ്പുറം ആര്‍ ടി ഒയെ സ്ഥലം മാറ്റി

Posted on: September 7, 2013 4:13 pm | Last updated: September 7, 2013 at 4:13 pm

find-kerala-rtoമലപ്പുറം: മലപ്പുറം ആര്‍ ടി ഒ വി സുരേഷ്‌കുമാറിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായ വന്‍ അപകടങ്ങള്‍ ഉള്‍പ്പടെയുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം. സാധാരസ്ഥലം മാറ്റമാണെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും ജില്ലയില്‍ വാഹനാപകടങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റമെന്നാണ് സൂചന. വയനാട് ആര്‍ ടി ഒ എം പി അജിത് കുമാറിനെ മലപ്പുറത്തേക്ക് മാറ്റി.

ഇന്നലെയും കഴിഞ്ഞ വെള്ളിയാഴ്ചയും ഉണ്ടായ ബസപകടങ്ങളില്‍ മാത്രം ഒരാഴ്ചക്കിടെ 21 പേരുടെ ജീവനുകളാണ് മലപ്പുറത്ത് പൊലിഞ്ഞത്.