കൊണ്ടോട്ടി ഡിവിഷന്‍ സാഹിത്യോത്സവ്‌

Posted on: September 7, 2013 2:11 am | Last updated: September 7, 2013 at 2:11 am

കൊണ്ടോട്ടി: എസ് എസ് എഫ് കൊണ്ടോട്ടി ഡിവിഷന്‍ സാഹിത്യോത്സവ് ഏഴിനും എട്ടിനും  കിഴിശ്ശേരിയില്‍ നടക്കും.  ഏഴിന് രാവിലെ പത്തിന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മുഹമ്മദ് ബശീര്‍ സഖാഫി അധ്യക്ഷത വഹിക്കും.  വിഷിഷ്ടാഥിതിയായി ഇ ടി മുഹമ്മദ് ബഷീര്‍ എം പി സംബന്ധിക്കും.  വൈകിട്ട് 04.30 ന് മാപ്പിളപ്പാട്ടുകളുടെ സമരവും സംസ്‌കാരവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.  സി കെ ഷകീര്‍, ഫൈസല്‍ എളേറ്റില്‍, ബാപ്പു വെള്ളിപ്പറമ്പ്, സി.കെ.എം ഫാറൂഖ് തുടങ്ങിയവര്‍ സംബന്ധിക്കും.
എട്ടിന് വൈകിട്ട് നാലിന് സമാപന സമ്മേളനം ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്യും.ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക്, സി കെ യു മൗലവി മോങ്ങം,   ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് ബഷീര്‍ സഖാഫി അധ്യക്ഷത വഹിച്ചു.  കെ. നൗഷാദ്, മുഹമ്മദലി സഖാഫി, ശാഫി ബുഖാരി, അബ്ദുര്‍ ഗഫൂര്‍, ടി.പി ശഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.