പ്രതിഷേധങ്ങളെ തല്ലിയൊതുക്കുന്നത് ജനാധിപത്യ വിരുദ്ധം: ടി എന്‍ പ്രതാപന്‍

Posted on: September 6, 2013 6:10 am | Last updated: September 6, 2013 at 2:11 pm

തൃശൂര്‍: ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കുന്നത് ജനാധിപത്യ രീതിയല്ലെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ. തൃശൂര്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്താന്‍ ഭരണഘടന എല്ലാവര്‍ക്കും അവകാശം നല്‍കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
മുന്നണി നേതാവില്‍ വിശ്വാസം ഇല്ലെങ്കില്‍ പി സി ജോര്‍ജ് സ്ഥാനം ഒഴിയുകയാണ് വേണ്ടത്. ഒന്നുകില്‍ സ്വയം ഒഴിയണം. അല്ലെങ്കില്‍ മാണിയോട് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ യു ഡി എഫ് നിര്‍ദേശിക്കണം. ഇതിന് അടിയന്തരമായി യു ഡി എഫ് യോഗം വിളിക്കണം. അദ്ദേഹം പറഞ്ഞു.