ആര്യാടനെതിരെയുള്ള പ്രസ്താവനയില്‍ പ്രതിഷേധിച്ചു

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 1:55 pm

തിരൂരങ്ങാടി: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൈവെട്ടുമെന്ന് പ്രസ്താവിച്ച ഇ കെ വിഭാഗം സുന്നി നേതാവ് നാസര്‍ ഫൈസി കൂടത്തായി ഒരു ഗുണ്ടയാണോ എന്ന് സംശയിക്കണമെന്ന് ഏആര്‍ നഗര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി. കണ്ണൂര്‍ ഓണപ്പറമ്പിലെ മദ്‌റസ പള്ളി അക്രമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവായ മന്ത്രി ആര്യാടനെ കുതിരകയറാനുള്ള ശ്രമം വിലപ്പോവില്ല. ഇയാളെ നിലക്ക് നിര്‍ത്താന്‍ ഇവരുടെ പ്രസ്ഥാന നേതൃത്വം തയ്യാറാവണം. അല്ലാത്തപക്ഷം പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.