ദേശീയ അധ്യാപക ദിനാഘോഷം: ജില്ലാതല ഉദ്ഘാടനം നടത്തി

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 1:52 pm

പാലക്കാട്: ദേശീയ അധ്യാപക ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു.
ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ജി എല്‍ പി എസ് പല്ലാവൂരിലെ പ്രധാന അധ്യാപകന്‍ എ ഹാറൂനിനെ നഗരസഭവൈസ് ചെയര്‍പേഴ്‌സണ്‍ എം സഹീദ പൊന്നാടയണിയിച്ച് ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ 12 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും, 10 എയ്ഡഡ് വിദ്യാലയങ്ങളിലേയും പ്രധാനഅധ്യാപകരെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി അശോക് കുമാര്‍ ആദരിച്ചു. മുടപ്പല്ലൂര്‍ ഗവ എച്ച് എസ്, മീനാക്ഷിപുരം ജി എച്ച് എസ്, തിരുവാഴിയാട് ജി എച്ച് എസ്, തേനാരി ജി എച്ച് എസ്, ബമ്മണൂര്‍ ജി എച്ച് എസ്, മട്ടത്തുക്കാട് ജി ടി എച്ച് എസ്, ഉമ്മിനി ജി എച്ച് എസ്, കുഴല്‍മന്ദം ജി എച്ച് എസ്, പരിശിക്കല്‍ എസ് എഫ്,എക്‌സ് എച്ച് എസ്, മണ്ണാര്‍ക്കാട് എം ഇ എസ് എച്ച് എസ് എസ്, വണ്ടാഴി സി വി എം എച്ച് എസ്, പളളിക്കുറുപ്പ് എസ് —എച്ച് എസ്, പെരുമാട്ടി പഞ്ചായത്ത് എച്ച് എസ എസ്, കൊല്ലങ്കോട് വൈ എം ജി എച്ച എസ് എസ്, വടക്കഞ്ചേരി സി ജി എച്ച് എസ്, നെല്ലിപ്പുഴ ഡി എച്ച് എസ്, തച്ചമ്പാറ ഡി ബി എച്ച് എസ്, അട്ടപ്പാടി എം ആര്‍ എസ്, മാമണ്ണ മൗണ്ട് കാര്‍മല്‍ എച്ച് എസ്, പന്തളപ്പാടം എം എം എച്ച് എസ്, ആലത്തൂര്‍ ജി ജി —എച്ച എസ എസ്, നെന്മാറ ജി —ജി വി എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ക്കുവേണ്ടി പ്രധാനധ്യാപകര്‍ ആദരം ഏറ്റുവാങ്ങി. പാലക്കാട് ഡി ഡി ഇ എ ഗീത, എ ഇ ഒ പി നാരായണന്‍, ഡി ഇ ഒ ഒ എ അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ പങ്കെടുത്തു.