Wayanad
വിംസില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

കല്‍പറ്റ: ഡയാലിസിസിന് നിരന്തരമായി വിധേയരാകേണ്ടി വരുന്ന വൃക്ക രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതിന് ഡി.എം വിംസ് ആസ്പത്രിയില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് ഡീന്‍ പ്രൊഫ.രവി ജേക്കബ് കൊരുള, ഗോകുല്‍ദാസ് കോട്ടയില്‍, ഷഹര്‍ബാന്‍ സൈതലവി, ശംസുദ്ദീന്‍ അരപ്പറ്റ, യഹ്‌യാഖാന്‍ തലക്കല്‍, പള്ളത്ത് കൃഷ്ണന്‍കുട്ടി, രാജീവന്‍, സുനിത, വത്സാ ജോര്‍ജ്ജ് പങ്കെടുത്തു. അഡ്മിനിസ്‌ട്രേറ്റര്‍ ദേവാനന്ദ് നന്ദി പറഞ്ഞു.
വൃക്കരോഗ വിദഗ്ധയായ ഡോ.ഷീനാ സുരീന്ദ്രന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ 12 യന്ത്രങ്ങളോടു കൂടിയ യൂണിറ്റാണ് പ്രവര്‍ത്തന സജ്ജമാവുന്നത്.
---- facebook comment plugin here -----