പുസ്തകമേളയില്‍ അബുദാബി സാന്നിധ്യം ശ്രദ്ധേയമായി

Posted on: September 5, 2013 12:46 am | Last updated: September 5, 2013 at 12:46 am
SHARE

അബുദാബി: ഞായറാഴ്ച സമാപിച്ച ബൈജിംഗ് അന്താരാഷ്ട്ര പുസ്തകമേളയില്‍ അബുദാബി അന്താരാഷ്ട്ര പുസ്തകമേളയുടെ സാന്നിധ്യം ശ്രദ്ധേയമായി. അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റിയുടെ കീഴില്‍, പുസ്തകമേള അധികൃതര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രണ്ടായിരത്തില്‍പ്പരം പ്രദര്‍ശകരുമായി ആശയവിനിമയം നടത്തി.
അടുത്ത വര്‍ഷം ഏപ്രില്‍ 29ന് ആരംഭിക്കുന്ന അബുദാബി പുസ്തകമേളയുടെ നടപടിക്രമങ്ങള്‍ക്ക് ബൈജിംഗിലെം സാന്നിധ്യം ഏറെ ഗുണം ചെയ്തുവെന്ന് ഡയറക്ടര്‍ ജുമുഅ അല്‍ ഖുബൈസി വ്യക്തമാക്കി.