കഴക്കൂട്ടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

Posted on: September 4, 2013 3:39 pm | Last updated: September 4, 2013 at 11:46 pm

Oommen Chandyതിരുവനന്തപുരം: കഴക്കൂട്ടത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രം ഉല്‍ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിക്കും കൃഷിമന്ത്രി കെ.പി മോഹനനും നേരെ ചീമുട്ടയേറ് നടത്തുകയും കരിങ്കൊടി കാട്ടുകയും ചെയ്തത്. സ്ഥാലത്ത് ഏറെ നേരം സംഘര്‍ഷം നിലനിന്നു. സംഭവവുമായി ബന്ധപ്പെട്ട്്് ഏതാനും സിപിഐ(എം) പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതീഷേധം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന പ്രവര്‍ത്തകര്‍ കഴക്കൂട്ടത്ത് ദേശീയപാത  ഉപരോധിച്ചു.