സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വകാര്യ ഇ-മെയില്‍ സര്‍വീസുകള്‍ക്ക് നിരോധനം

Posted on: September 4, 2013 10:47 am | Last updated: September 4, 2013 at 10:50 am

gmailന്യൂഡല്‍ഹി: സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വകാര്യ ഇ-മെയില്‍ സര്‍വീസുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ജി-മെയില്‍,യാഹൂ തുടങ്ങിയ സ്വകാര്യ ഇ-മെയില്‍ സര്‍വീസുകള്‍ നിരോധിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം. ഇതിന് പകരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ഒരുക്കുന്ന മെയില്‍ സര്‍വീസുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭ്യമാക്കും. സ്വകാര്യ ഇ-മെയില്‍ സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഖരേഖ രണ്ടു മാസത്തിനകം പുറത്തിറക്കുമെന്ന് ഐടി വകുപ്പ് സെക്രട്ടറി ജെ. സത്യനാരായണ അറിയിച്ചു. ഇതിനുവേണ്ടി സര്‍ക്കാര്‍ ഓഫീസുകളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് കേന്ദ്ര ഐടി മന്ത്രാലയം മാര്‍ഗരേഖ കൊണ്ടുവരും. ഗൂഗിള്‍,യാഹു തുടങ്ങിയ ഇന്റര്‍നെറ്റ്് സേവനദാതാക്കളുടെ സഹായത്തോടെ അമേരിക്ക ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്തുവെന്ന എഡ്വേര്‍ഡ് സ്‌നോഡര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.