കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യം

Posted on: September 4, 2013 8:34 am | Last updated: September 4, 2013 at 9:01 pm
SHARE

manmohanന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ചോദ്യം ചെയ്യണമെന്ന് സിബിഐ എസ് പി. സിബിഐ എസ് പി കെ.ആര്‍ ചൗസ്യയാണ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം ഈ ഘട്ടത്തില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കേസില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നുമാണ് സിബിഐ ഡയറക്ടറുടെ നിലപാട്. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് എസ് പി ആര്‍ ചൗസ്യ സിബിഐ ഡയറക്ടറെ അറിയിച്ചത്. ഫയലുകള്‍ കാണാതായ സംഭവത്തില്‍ പ്രധാനമന്ത്രി ഇന്നലെ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയിരുന്നു. കല്‍ക്കരിപ്പാട വിതരണവുമായി ബന്ധപ്പെട്ട് ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിവാദമുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന സിബിഐ എസ് പിയുടെ നിലപാട് കേന്ദ്ര സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നതിനാലാണ് സിബിഐ ഡയറക്ടര്‍ ചോദ്യം ചെയ്യേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

നേരത്തെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച കേസില്‍ കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ എന്തുകൊണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ചോദിച്ച കോടതി സി ബി ഐക്ക് ആവശ്യമുള്ള രേഖകളുടെ പട്ടിക ലഭിച്ച ശേഷം രണ്ടാഴ്ചക്കുള്ളില്‍ അവ കൈമാറണമെന്നുമാണ് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചത്.